പാലക്കാട്: മധ്യവയസ്കനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തേങ്കുറുശ്ശി തായങ്കാവ് കൃഷ്ണൻകുട്ടിയുടെ മകൻ സന്തോഷ് (48) ആണ് മരിച്ചത്. സന്തോഷ് മരിച്ചതറിഞ്ഞ് ഭാര്യ ബിന്ദു ഫാനിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ രക്ഷിച്ചു. ഇവർ ജില്ല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സന്തോഷിന്റെ മൃതദേഹം കുഴൽമന്ദം പൊലീസ് ഇൻക്വസ്റ്റ് നടത്തി.