ആലുവ: സ്വകാര്യ ബസ് ജീവനക്കാരൻ പെരുമ്പാവൂർ അല്ലപ്ര കാരോത്ത്കുടി കുഞ്ഞുമുഹമ്മദ് (52) ആലുവ ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം.ഉടൻ ബസിൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: അബ്ദുൽ റഹ്മാൻ. മാതാവ്: ഫാത്തിമ. ഭാര്യ: ബീവി. മക്കൾ: അനൂപ്, അജ്മൽ, ഷാമില. മരുമക്കൾ: റിജാസ്, ഷിഫ്ന.