കോതമംഗലം: ഭാര്യാസഹോദരന്റെ വീട്ടിൽ കാറിലെത്തി ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടെ സാരമായി പൊള്ളലേറ്റ കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബു (65) മരിച്ചു. ബാബുവിന്റെ ഭാര്യ ആനന്ദം നാളുകളായി പിണങ്ങി കോട്ടപ്പടിയിലെ സഹോദരന്റെ വീട്ടിലായിരുന്നു താമസം. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ മാരുതി വാഗൺആർ കാർ കോട്ടപ്പടിയിലെ വീട്ടുമുറ്റത്ത് നിർത്തിയാണ് തീവെച്ചത്. തീ പടർന്നതോടെ ഇയാൾ കാറിന് പുറത്തിറങ്ങി ഓടി. സമീപവാസികളാണ് തീയണച്ചത്. സാരമായി പൊള്ളലേറ്റ ബാബുവിനെ കോട്ടപ്പടി പൊലീസ് കോതമംഗലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. മകൾ: ഐശ്വര്യ.