അരൂർ: നിയന്ത്രണംവിട്ട സ്കൂട്ടർ തോട്ടിൽ വീണ് ബേക്കറി ജീവനക്കാരനായ തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി അബ്ദുൽ റഹ്മാൻ (26) മരിച്ചു. ബുധനാഴ്ച വൈകീട്ട് നാലരയോടെ കുത്തിയതോട് പൊലീസ് സ്റ്റേഷന് സമീപ തോട്ടിലേക്കാണ് സ്കൂട്ടർ മറിഞ്ഞത്. കുത്തിയതോട്ടെ ബേക്കറി ജീവനക്കാരനായ യുവാവ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. രണ്ടുദിവസം മുമ്പാണ് ഇവിടെ ജോലിക്ക് കയറിയത്. കുത്തിയതോട് പൊലീസും അരൂർ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറോളം തോട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.