പാലക്കാട്: കൽമണ്ഡപം മണലി ബൈപാസിലെ മലമ്പുഴ കനാലിൽ കല്ലേപ്പുള്ളി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലേപ്പുള്ളി രാമകൃഷ്ണന്റെ മകൻ കണ്ണനാണ് (59) മരിച്ചത്. നാട്ടുകാർ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അഗ്നിരക്ഷസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജില്ല ആശുപത്രി മോർച്ചറിയിലെത്തിച്ചു. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. വീട്ടിൽനിന്ന് ഇറങ്ങിയിട്ട് മൂന്നുദിവസത്തോളമായെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച പോസ്റ്റുമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഗീത. മക്കൾ: രതീഷ്, രാജേഷ്.