ചെര്‍പ്പുളശ്ശേരി: ബൈക്കും ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. കാറല്‍മണ്ണ കാളിക്കടവിലെ ചുണ്ടയില്‍ രാജ നാരായണനാണ് (69) മരിച്ചത്. ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനാണ് അപകടം. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി മരിക്കുകയായിരുന്നു. പിതാവ്: അപ്പുണ്ണി നായര്‍. മാതാവ്: പരേതയായ സരോജിനിയമ്മ. ഭാര്യ: ശ്രീദേവി. മകള്‍: ശ്രീജ. മരുമകന്: വിമല്‍. സഹോദരന്: സുരേഷ് ബാബു (എല്‍.ഐ.സി ഏജന്റ് കാറല്‍മണ്ണ).