കോതമംഗലം: പൈങ്ങോട്ടൂർ ചെറുകാട്ടുപറമ്പിൽ സി.ജെ. കുര്യൻ (73) നിര്യാതനായി. കോൺഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി ട്രസ്റ്റി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: കടവന്ത്ര കരിയാറ്റിൽ കുടുംബാംഗം മേരി. മക്കൾ: മിതു, സ്മിത, ജോസ്. മരുമക്കൾ: ചിന്നു, സൈജു.