കൊച്ചി: കോഴഞ്ചേരി മുളമൂട്ടിൽ പരേതനായ എം.എം. മാത്യുവിന്റെ ഭാര്യ അമ്മിണി മാത്യു (93) എറണാകുളം പടമുഗളിൽ റെക്കാ എൻക്ലേവിൽ മകൾ ബാവ ജോസഫിന്റെ വസതിയിൽ നിര്യാതയായി. മറ്റ് മക്കൾ: ഡോ. ബാബു മാത്യു, ബീന ജോൺ തരകൻ, ബീല ജോസഫ്. മരുമക്കൾ: ഷേർലി മാത്യു, ഡോ. കെ.ജെ. ജോൺ തരകൻ, ജോസഫ് ഫിലിപ്, പരേതനായ റോയി ജോസഫ്. പൊതുദർശനം 20ന് വൈകീട്ട് മൂന്നുമുതൽ രാത്രി എട്ടുവരെ മകൾ ബാവയുടെ വസതിയിൽ. സംസ്കാരം 21ന് ഉച്ചക്ക് 12ന് തമിഴ്നാട് കന്യാകുമാരി കുലശേഖരം സെന്റ് തോമസ് മർത്തോമ സെമിത്തേരിയിൽ.