കൊച്ചി: എറണാകുളം റിനൈ മെഡിസിറ്റിയിലെ യൂറോളജി വിഭാഗം ഡോക്ടർ കെ.കെ. യൂനുസ് (40) നിര്യാതനായി. കഴിഞ്ഞ ഞായറാഴ്ച പ്രഭാത സവാരിക്കിടെ ഹൃദയാഘാതത്തെ തുടര്ന്ന് കുഴഞ്ഞുവീണ ഇദ്ദേഹം ചികിത്സയിലായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ ചെമ്മാണിയോട് കൊട്ടേക്കോട് വീട്ടിൽ മുഹമ്മദിന്റെയും മേതലയിൽ ഫൗസിയയുടെയും മകനാണ്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽനിന്ന് ജനറൽ സർജറിയിൽ പി.ജി കഴിഞ്ഞ യൂനുസ് മികച്ച വിദ്യാർഥിക്കുള്ള സ്വർണ മെഡൽ നേടിയിരുന്നു. ഭാര്യ: ഡോ. ജുമാന ഹമീദ്. മക്കൾ: ഇസ്സ, യാസീൻ, റയ്യാൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് മേലാറ്റൂർ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.