മൂവാറ്റുപുഴ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മുളവൂർ പൊന്നിരിക്ക പറമ്പ് വെള്ളത്തിനാനിക്കൽ എബിൻ ജോണിന്റെ ഭാര്യ സോമിലി എബിനാണ് (22) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് സോമിലിയുടെ മാതാവ് കുറ്റിലഞ്ഞിമറ്റത്തിൽ വീട്ടിൽ മിനി പൊലീസില്‍ പരാതി നല്കി. രണ്ടരവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഭര്‍തൃവീട്ടില്‍ മർദനമേറ്റതായി തിങ്കളാഴ്ച സോമിലി മാതാവിനോട് ഫോണിൽ അറിയിച്ചിരുന്നു. വെള്ളിയാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.