മാന്നാർ: ചെന്നിത്തല ഒരിപ്രം പത്മനിവാസിൽ ഗോപിനാഥക്കുറുപ്പ് (റിട്ട. സുബേദാർ - 80) നിര്യാതനായി. മാവേലിക്കര തഴക്കര വഴുവാടി മുട്ടത്തേത്ത് കുടുംബാംഗമാണ്. പുത്തുവിള ദേവസ്വം സെക്രട്ടറി, 1683ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: പരേതയായ പത്മകുമാരിയമ്മ. മക്കൾ: പ്രഭ, പരേതനായ പ്രദീപ് കുമാർ. മരുമക്കൾ: വിജയകുമാർ, രഞ്ജിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.