പുലാപ്പറ്റ: നാടിന്റെ തേങ്ങൽ ബാക്കിയാക്കി സൂരജ് യാത്രയായി. പുലാപ്പറ്റ മണ്ടഴി കൊളശ്ശേരി നരിയമ്പാടം വീട്ടിൽ രാമകൃഷ്ണൻ-സുലോചന ദമ്പതികളുടെ മകൻ സൂരജ് (30) ആണ് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മരിച്ചത്. ഉണ്ടായിരുന്ന ചെറിയ ജോലി കോവിഡ് കാലത്ത് പോയതോടെ മറ്റൊരു ജോലിക്കായുള്ള വൈദ്യ പരിശോധനയിലാണ് അസ്ഥി മജ്ജയിൽ അർബുദം കണ്ടെത്തിയത്.മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 70 ലക്ഷം ആവശ്യമായതോടെ നാട്ടുകാർ ചികിത്സ ധനസഹായ കമ്മിറ്റി രൂപവത്കരിച്ച് പണം സമാഹരിച്ചിരുന്നു. കീമോതെറപ്പിയെ തുടർന്നുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായത്.വെള്ളിയാഴ്ച അർധരാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ശനിയാഴ്ച രാവിലെ പൊതുദർശനത്തിന് ശേഷം രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമoത്തിൽ സംസ്കരിക്കും. ഒന്നര വർഷം മുമ്പാണ് സൂരജ് വിവാഹിതനായത്. ഭാര്യ: സുകന്യ, സഹോദരൻ: വിഷ്ണു.