ചെങ്ങന്നൂർ: വീട്ടിലെ കിടപ്പുമുറിയിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. ചെറിയനാട് മാമ്പള്ളിക്കുസമീപം പുനമുട്ടത്ത് പടിഞ്ഞാറേതിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ മകൻ പി.കെ. ധനേഷാണ് (32) മരിച്ചത്. ധനേഷും മാതാവ് ശോഭനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോലിക്കുപോയ മാതാവ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഒറ്റപ്പെട്ട വീടായതിനാൽ സമീപവാസികൾ സംഭവം അറിഞ്ഞിരുന്നില്ല. മുറിയിൽ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി കണ്ടെത്തി.
ഇയാൾ ഭിന്നശേഷിക്കാരനായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏക സഹോദരി: ധന്യ. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. സംസ്കാരം ശനിയാഴ്ച വൈകീട്ട് നടക്കും.