കിഴക്കമ്പലം: അസമിലെ കാസിരംഗയിൽ വാഹനാപകടത്തിൽ, കിഴക്കമ്പലം സ്വദേശിയായ വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനന്റ് ജോർജ് കുരിയാക്കോസ് (26) മരിച്ചു. എയർ ഫോഴ്സിന്റെ സുഖോയ് എയർക്രാഫ്റ്റിന്റെ പൈലറ്റായിരുന്നു. സംസ്കാരം പിന്നീട്. പിതാവ്: പി.പി. കുരിയാക്കോസ് പൊക്കാമറ്റത്തിൽ (റിട്ട. എസ്.ബി.ഐ മാനേജർ). മാതാവ് ഗ്രേസി ക്കുട്ടി വണ്ടാനത്തിൽ (റിട്ട. അധ്യാപിക). സഹോദരൻ: എമിൽ കുരിയാക്കോസ്.