വൈപ്പിന്‍: പ്രശസ്ത നാടകനടനും പൊതു പ്രവര്‍ത്തകനുമായിരുന്ന എളങ്കുന്നപ്പുഴ കുരിശിങ്കല്‍ കെ.വി. ആന്റണി (77) നിര്യാതനായി. 1956ൽ നാടകാചാര്യനായ പി.ജെ. ആന്റണിയുടെ പി.ജെ തിയറ്റേഴ്സിലൂടെ നാടകരംഗത്തേക്ക് കടന്നു വന്ന് നാലുപതിറ്റാണ്ടിലേറെ വേദിയിൽ നിറഞ്ഞുനിന്നു. 2019ൽ കേരളസംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചു. എറണാകുളം ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, കുന്നംകുളം കേണ്‍സ്, ഇരിങ്ങാലക്കുട എസ്.എന്‍.വൈ.എം, വിക്രമന്‍നായര്‍ പുരസ്കാരം തുടങ്ങി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
പാല പ്രണവം കമ്യൂണിക്കേഷന്‍സിന്റെ ‘ഇന്ത്യ എന്റെ രാജ്യമാണ്’ എന്ന നാടകത്തിലാണ് അവസാനമായി അഭിനയിച്ചത്. ആറ്റിങ്ങല്‍ പത്മശ്രീ, ചൈതന്യ, കൊല്ലം അനശ്വര, ആലുവ ശാരിക, പെരുമ്പാവൂര്‍ അനുപമ, തൃശൂര്‍ ഹിറ്റ്സ്, കഴിമ്പ്രം തിയറ്റേഴ്സ് തുടങ്ങി പ്രഫഷനല്‍ നാടകസംഘങ്ങളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തു.
കെ.എസ്.വൈ.എഫിലൂടെ പൊതുരംഗത്തുവന്ന ആന്റണി സി.പി.എം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഫിലോമിന (മുന്‍ പഞ്ചായത്ത് അംഗം). മക്കള്‍: അനശ്വര, ആതിര. മരുമക്കള്‍: ആന്റണി, ബിജു.