കുറവിലങ്ങാട്: ആനമലയിൽ എ.പി. ജോസഫ് (റിട്ട. ഹെഡ്മാസ്റ്റർ, എമ്മാനുവൽസ് എച്ച്.എസ്.എസ് കോതനെല്ലൂർ-87) നിര്യാതനായി. കുറവിലങ്ങാട് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡംഗമാണ്. ഭാര്യ: കുറുപ്പന്തറ ചെമ്മാംപള്ളിയിൽ കുടുംബാംഗം ചിന്നമ്മ ജോസഫ്. മക്കൾ: ആൻസി ചാക്കോ, ഡെയ്സി ജോർജ്, ഷാജി ജോസഫ്, ഷിബു ജോസഫ്, ഷൈജ ബിനു (എല്ലാവരും യു.എസ്.എ). മരുമക്കൾ: ചാക്കോ, ജോർജ്, ദീപ, ലീന, ബിനു (എല്ലാവരും യു.എസ്.എ). സംസ്കാരം 26ന് രാവിലെ ഒമ്പതിന് ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ പള്ളി സെമിത്തേരിയിൽ.