ആലപ്പുഴ: കല്ലുപാലം-കൊട്ടാരപ്പാലം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വാടക്കൽ പുതുവൽ വീട്ടിൽ രാജുവിന്റെ മകൻ നിർമാണ തൊഴിലാളിയായ രഞ്ജീഷാണ് (24) മരിച്ചത്. ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം വ്യാഴാഴ്ച ഉച്ചക്കുശേഷം സ്കൂട്ടറിൽ സഞ്ചരിക്കവെ ബൈക്കുമായി കൂട്ടിയിടിച്ചു.
ഗുരുതര പരിക്കേറ്റ രഞ്ജീഷ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിക്കേറ്റ സുഹൃത്ത് കിച്ചു (21) ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സതേടി. രഞ്ജീഷിന്റെ മാതാവ്: ജയശ്രീ. ഭാര്യ: രശ്മി.