കാലടി: വട്ടപ്പറമ്പ് കൂവപ്പടി വീട്ടില്‍ പരേതനായ അയ്യപ്പന്‍കുട്ടിയുടെ മകൾ ജമീലയെ (65) കിണറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് നാലിന് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെയാണ് അപകടം. കാല് തെറ്റി കിണറ്റില്‍ വീണതാകാമെന്ന് കരുതുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് അങ്കമാലി അഗ്നിരക്ഷാ സേനയും കാലടി പൊലീസും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതയാണ്. മാതാവ്: പരേതയായ ലക്ഷ്മി. സഹോദരങ്ങള്‍: അശോകന്, ദാസന്, സുരേഷ്, ബീന, പരേതനായ സദാനന്ദന്. സംസ്കാരം പിന്നീട് വീട്ടുവളപ്പില്‍.