കുഴൽമന്ദം: ദേശീയപാത കുളവൻമുക്കിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. തോലന്നൂർ പൂതമണ്ണിൽ തീത്തന്റെ ഭാര്യ ഉദയകുമാരിയാണ് (63) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. തെന്നിലാപുരത്തെ മകളുടെ വീട്ടിലേക്ക് പോവാൻ ബസ് കയറാൻ റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ഇവരെ കുഴൽമന്ദം ഗവ. ആശുപത്രി, കാഴ്ചപറമ്പ് സ്വകാര്യ ആശുപത്രി, തൃശൂർ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച മരിച്ചു.
വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: ദിനേശ് കുമാർ, ദീപ. മരുമക്കൾ: നിഷ, സുരേഷ്.