നെടുമുടി: കൊട്ടാരം മുൻ ദേവസ്വം പ്രസിഡന്റും സ്കൂൾ മാനേജറും റിട്ട. ഹെഡ്മാസ്റ്ററുമായ വൈപ്പിൽ രാമകൃഷ്ണൻ നായർ (96) നിര്യാതനായി. ഭാര്യ: പൊന്നമ്മ (റിട്ട. അധ്യാപിക, നായർ സമാജം യു.പി.എസ് നെടുമുടി ). മക്കൾ: പ്രസന്നകുമാരി (റിട്ട. കെ.എസ്.ഇ.ബി ), ബാബു (സോഫ്റ്റ് വെയർ എൻജിനീയർ), ഗീത. മരുമക്കൾ: ഷൺമുഖൻ (ബിസിനസ്), ഉഷ (റിട്ട. വില്ലേജ് ഓഫിസർ), വിജയൻ (ബിസിനസ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.