പുന്നക്കുന്നം: പ്ലാന്ററും കായല്‍ കര്‍ഷകനുമായ പുളിങ്കുന്ന് കാഞ്ഞിക്കല്‍ പതിനഞ്ചില്‍ പരേതനായ കെ.ജെ. സ്കറിയായുടെ ഭാര്യ കുഞ്ഞമ്മ സ്കറിയ (78) നിര്യാതയായി. പുളിങ്കുന്ന് വാച്ചാപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ബിനോയ് (ദേശീയ ഗാലന്‍ട്രി അവാര്‍ഡ് ജേതാവ്), മാത്യു (ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് -ജേക്കബ്), ബീന, ബിജി. മരുമക്കള്‍: റാണി മാരേട്ട് കല്ലൂപ്പാറ (ടീച്ചര്‍, ബംഗളൂരു), ലീന (കുട്ടനാട് ഗ്യാസ് ഏജന്‍സി), ഫിലിപ്പ് മാത്യു, സാബു സെബാസ്റ്റ്യന്‍ (അസി. കമീഷണര്‍, കസ്റ്റംസ്, എറണാകുളം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.