കോട്ടയം: തിരുനക്കര തെക്കേനടയില്‍ മന്നക്കുന്നത്ത് പരേതരായ പരമേശ്വരന് ഇളയതിന്റെയും അമ്മുക്കുട്ടിയമ്മയുടെയും മകന് കണ്ണന് മന്നക്കുന്നം (പി. ഗോപിനാഥന് നായര്‍ -68) നിര്യാതനായി. എഴുത്തുകാരനും ചെറുകഥാകൃത്തും ആയിരുന്നു. തിരുനക്കര ക്ഷേത്രമാഹാത്മ്യം ആസ്പദമാക്കി ഗൗരീശങ്കരം എന്ന പുസ്തകം രചിച്ചു. തിരുനക്കര ക്ഷേത്ര ഉത്സവകമ്മിറ്റി സെക്രട്ടറി, ക്ഷേത്രോത്സവ സ്മരണിക എഡിറ്റര്‍, തിരുനക്കര എന്‍.എസ്.എസ് കരയോഗം സെക്രട്ടറി, ചട്ടമ്പിസ്വാമി അനുസ്മരണ കമ്മിറ്റി കണ്‍വീനര്‍, ഹിന്ദു സേവാസമിതി മാനേജര്‍, കോട്ടയം സൗഹൃദകലാവേദി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുട്ടമ്പലം എന്‍.എസ്.എസ് ശ്മശാനത്തില്‍.