ചങ്ങനാശ്ശേരി: പൂവം പുത്തൻപുരക്കൽ പി.എസ്. ഫിലിപ്പോസിന്റെ ഭാര്യ അമ്മിണി (88) നിര്യാതയായി. ഹരിപ്പാട് ആറ്റുപുറം കുടുംബാംഗമാണ്. മക്കൾ: പി.പി. സേവ്യർ (റിട്ട. പൊലീസ് ഇൻസ്പെക്ടർ, കേരള കോൺഗ്രസ് പൂവം വാർഡ് പ്രസിഡന്റ്), മേരിക്കുട്ടി, നിർമല, പുഷ്പമ്മ, കൊച്ചുമോൾ. മരുമക്കൾ: ജോളി രാമങ്കരി, പി.ആർ. തോമസ് പൊറ്റമേൽക്കടവ്, സ്റ്റീഫൻ പൊറ്റമേൽക്കടവ്, സജി കൂനന്താനം, രാജു കോഴഞ്ചേരി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പൂവം സെന്റ് ജോസഫ് റോമൻ കാത്തലിക് പള്ളി സെമിത്തേരിയിൽ.