വാഴൂർ ഈസ്റ്റ്: കമ്യൂണിസ്റ്റ് പാർട്ടിയുടെ വാഴൂരിലെ ആദ്യകാല സംഘാടകനും സി.പി.ഐ ശാസ്താംകാവ് ബ്രാഞ്ച് മുൻ സെക്രട്ടറിയുമായ ഓതിരകത്ത് (പായിക്കാട്ട്) സുബ്രഹ്മണ്യനാചാരി (89) നിര്യാതനായി. ഭാര്യ: ചെല്ലമ്മാൾ. മക്കൾ: ശ്യാമള, വിജയമ്മ, മുരുകൻ, തുളസി, പ്രസാദ്, കല. മരുമക്കൾ: കുട്ടൻ ആചാരി (കോട്ടയം), നടേശൻ, പരേതനായ ശശിധരൻ, പരേതനായ തങ്കപ്പൻ, ഗംഗ (കുടമാളൂർ), ജയശ്രീ (ഇളങ്ങുളം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.