ചെറുവള്ളി: പടനിലം പാമ്പൂരിക്കൽ ഏലിയാമ്മ ജോസഫ് (85) നിര്യാതയായി. മല്ലികശ്ശേരി വടക്കേൽ (പുരയിടത്തിൽ) കുടുംബാംഗമാണ്. ഭർത്താവ്: പി.ഡി. ജോസഫ് (റിട്ട. അധ്യാപകൻ). മക്കൾ: വത്സമ്മ സണ്ണി (മുൻ ഗ്രാമപഞ്ചായത്ത് അംഗം, ചിറക്കടവ്), ബീന തോമസ് (റിട്ട. ടീച്ചർ), ഷാജി പാമ്പൂരി (വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം, കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗം), ഷീല ജോസ് (ടീച്ചർ, സെന്റ് ജോസഫ്സ് യു.പി സ്കൂൾ, കൂവപ്പള്ളി). മരുമക്കൾ: സണ്ണി എബ്രഹാം, പരേതനായ തോമസ് ജോൺ, എത്സമ്മ ജോർജ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, പാലാ), ജോസ് ജോർജ് നിരപ്പേൽ (റിട്ട.ട്രഷറി ഓഫിസർ, പൊൻകുന്നം). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.