ആലപ്പുഴ: തിരു-കൊച്ചിയിലെ ആദ്യധനമന്ത്രി പി.എസ്. നടരാജപിള്ളയുടെ മകൻ ആലപ്പുഴ കിടങ്ങാംപറമ്പ് കോമളമന്ദിരത്തിൽ എൻ.ടി. സമ്പത്ത് (72) നിര്യാതനായി. കലവൂർ കെ.എസ്.ഡി.പി മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: പ്രേമ (ശാന്തി ട്യൂഷൻ സെൻറർ). മക്കൾ: സവിത, സജിത. മരുമക്കൾ: സതീഷ് കുമാർ (റെയിൽവേ, തിരുവനന്തപുരം), ദീപു ഭാസ്കർ (ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ചാത്തനാട് ശ്മശാനത്തിൽ.