കൂത്താട്ടുകുളം: കോഴിപ്പിള്ളി രണ്ടിലവുങ്കൽ കവലക്ക് സമീപം ലക്ഷ്മി നിവാസിൽ (തലച്ചിറയിൽ) ശിവരാമൻ (89) നിര്യാതനായി. തടി വ്യാപാരിയും കൂത്താട്ടുകുളത്തെ തടിമിൽ ഉടമയുമായിരുന്നു. പാലക്കുഴ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: രത്നമ്മ (കുളത്താക്കൽ പൂച്ചാക്കൽ ചേർത്തല). മക്കൾ: സുഗതൻ, ബാബു, രാജു, സലി, ശോഭ. മരുമക്കൾ: പ്രേമ, ലത, ലാലി, സിന്ധു, മോഹനൻ.