ആലപ്പുഴ: വഴിയാത്രക്കാരനെ കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തി. അവലകുന്ന് തത്തംപള്ളി ബഥേൽ വീട്ടിൽ ജോസഫിന്റെ മകൻ ജോൺസൺ ജോസഫാണ് (57) മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ആലപ്പുഴ നന്തിലത്ത് ജി മാർട്ട് ഗോഡൗണിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ബിസിനസുകാരനാണ്. സൗത്ത് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഭാര്യ: റെജീന. മക്കൾ: ജെഫിൻ (ബിസിനസ്), ജോയൽ ( ബി.എസ്.സി എം.ഐ.ടി വിദ്യാർഥി, മംഗളൂരു), ജൊഹാൻ (ഒമ്പതാംക്ലാസ് വിദ്യാർഥി, മാത സ്കൂൾ). സംസ്കാരം പിന്നീട്.