കടയനിക്കാട്: സലേഷ്യന്‍ സഭാംഗം സിസ്റ്റര്‍ എലിസബത്ത് ജോര്‍ജ് (90) നിര്യാതയായി. കടയനിക്കാട് ചെരിയന്‍കുന്നേല്‍ പരേതരായ ജോര്‍ജ്- ഏലി ദമ്പതികളുടെ മകളാണ്. ദീര്‍ഘകാലം തമിഴ്നാട്ടില്‍ വെല്ലൂര്‍, ചെന്നൈ, തിരുപ്പത്തൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയും സുപ്പീരിയര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ മാത്യു ചെരിയന്‍കുന്നേല്‍ (എലൂര്‍) ജ്യേഷ്ഠസഹോദരനാണ്. മറ്റ് സഹോദരങ്ങള്‍: സിസ്റ്റര്‍ മേരി ജോര്‍ജ് (വടക്കാഞ്ചേരി), സി.ജി. ജോര്‍ജ് (കോഴിക്കോട്), സി.ജി. ജയിംസ് (കടയനിക്കാട്), സി.ജി. ജോണ്‍ (ചേര്‍പ്പുങ്കല്‍), പ്രഫ. ഡോ. റോസമ്മ ജേക്കബ് കുന്നപ്പള്ളി (ചിറക്കടവ്), പരേതരായ ഫാ. തോമസ് ചെരിയന്‍കുന്നേല്‍ (വെല്ലൂര്‍), ഫാ. ജോസഫ് ചെരിയന്‍കുന്നേല്‍ (വിശാഖപട്ടണം), പ്രഫ.സി.ജി. ഫിലിപ് (ചേര്‍പ്പുങ്കല്‍), പ്രഫ. സി.ജി. മാനുവല്‍ (മുളന്തുരുത്തി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കൊട്ടിയം ഓക്സിലിയം കോണ്‍വന്റ് സെമിത്തേരിയില്‍.