ചാരുംമൂട്: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ചുനക്കര വൈക്കത്തേത്ത് കെ. കുട്ടപ്പൻ നായർ (90) നിര്യാതനായി. 15 വർഷം ചുനക്കര ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. സി.പി.എം മാവേലിക്കര താലൂക്ക് കമ്മിറ്റി അംഗം, കർഷക സംഘം ആലപ്പുഴ ജില്ല കമ്മിറ്റി അംഗം, മാവേലിക്കര കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും ദീർഘകാലം സി.പി.എം ചുനക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ചുനക്കരയിലെ പൊതുരംഗത്തും പ്രവർത്തിച്ചിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതിന് സി.പി.എം എൽ.സി ഓഫിസിലും തുടർന്ന് ചുനക്കര ഗ്രാമ പഞ്ചായത്ത് ഓഫിസിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.