ആറാട്ടുപുഴ: മുതുകുളം വടക്ക് വാലുപറമ്പിൽ വാസുദേവൻ ആചാരി (55) സൗദിയിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. മുതുകുളത്തെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ പരേതനായ ബാലകൃഷ്ണൻ ആചാരിയുടെ മകനാണ്. നാലുമാസത്തെ അവധി കഴിഞ്ഞ് 20 ദിവസം മുമ്പാണ് വാസുദേവൻ ആചാരി സൗദിയിലേക്ക് തിരികെ പോയത്. 10 വർഷമായി ദമ്മാമിലെ അൽ-ഖോദാരി കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. സുമയാണ് ഭാര്യ. മക്കൾ: അശ്വതി, ആദിത്യൻ.