അങ്കമാലി: മഡോണ ആശുപത്രി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ കോട്ടയം കുടമാളൂർ കുന്നത്തുകുഴി വീട്ടിൽ ഡോ. തോമസ് പോൾ (74) നിര്യാതനായി. വാഴക്കുളം സെന്റ് ജോർജ് ആശുപത്രി, കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കോട്ടയം പാമ്പാടി വള്ളാട്ട് ഐക്കരേട്ട് പാലാകുന്നേൽ കുടുംബാംഗം ഡോ. എൽസമ്മ പോൾ. മക്കൾ: ഡോ. പ്രിയങ്ക പോൾ (തിരുവനന്തപുരം), രാഹുൽ പോൾ (കാനഡ), പ്രിയ മണവാളൻ (യു.എസ്.എ). മരുമക്കൾ: ഡോ. സൂരജ് ജേക്കബ് പുൽപ്പേൽ (തിരുവനന്തപുരം), ഷൈൻ കുര്യൻ മുപ്രപ്പള്ളിൽ (കാനഡ), ജോസഫ് മണവാളൻ (യു.എസ്.എ). സഹോദരങ്ങൾ: ജോർജ് തോമസ്(എക്സ്പോ, കോട്ടയം), തോമസ് മാത്യു (തൃശൂർ), ലീല കട്ടിക്കാരൻ (എറണാകുളം), പരേതയായ പെണ്ണമ്മ ജോസ് ഉറുമ്പിപ്പാറയിൽ (ഇലഞ്ഞി). വ്യാഴാഴ്ച വൈകീട്ട് അഞ്ച് മുതൽ അങ്കമാലി മഡോണ ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കും. വെള്ളിയാഴ്ച രാവിലെ 7.30ന് കാക്കനാട് ആലപ്പാട് നഗറിലുള്ള വീട്ടിൽ കൊണ്ടുവരും. ഉച്ചക്ക് 2.30ന് സംസ്കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് കാക്കനാട് വിജോഭവൻ സെമിത്തേരിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കും.