പത്തിരിപ്പാല: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. മങ്കര താഴത്തേതിൽ സുന്ദരന്റെ മകൻ അനുരാഗാണ് (19) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മികച്ച ഫുട്ബാൾ കളിക്കാരനായിരുന്നു. മൗണ്ട് സീന കോളജിലെ വിദ്യാർഥിയാണ്. മാതാവ്: ചിത്ര. സഹോദരങ്ങൾ: സുധീഷ്, സുജിത്, ശ്രീജിത്, നിമിഷമ. സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മങ്കര കാളികാവ് ശ്മശാനത്തിൽ നടന്നു.