ഈരാറ്റുപേട്ട: വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇടമറുക് തുണ്ടിയിൽ ഫ്രാൻസിസിന്റെ മകൻ ബൈജുവാണ് (41) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ഇലക്ട്രീഷനായ ബൈജു മോട്ടോർ നന്നാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇടമറുക് സെന്റ് ആന്റണീസ് പള്ളി ദേവാലയ ശുശ്രൂഷിയാണ്. മാതാവ്: അച്ചാമ്മ. ഭാര്യ: ജിനു(നഴ്സ്, തൊടുപുഴ സെന്റ് മേരീസ് ആശുപത്രി). മക്കൾ: ആൻഡ്രീസ, ആൻഡ്രിയ.