കോതമംഗലം: നേര്യമംഗലം ജില്ല കൃഷിത്തോട്ടത്തിൽ തൊഴിലാളികളുടെ വിശ്രമമുറിയുടെ ശുചിമുറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുടയത്തൂർ ഐശ്വര്യഭവൻ തുളസീധരനെയാണ് (56) മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷിത്തോട്ടത്തിൽനിന്ന് തൈകൾ മറ്റിടങ്ങളിൽ എത്തിക്കുന്ന കരാറുകാരന്റെ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. തിങ്കളാഴ്ച രാത്രി തുളസീധരൻ വിശ്രമമുറിയിലാണ് താമസിച്ചത്. ചൊവ്വാഴ്ച രാവിലെ പണിക്കെത്തിയ തൊഴിലാളികളാണ് ശുചിമുറിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.