പൂഞ്ഞാര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പൂഞ്ഞാര്‍ മണിയംകുന്ന് വെട്ടിക്കല്‍ ജിയോ ജോര്‍ജാണ് (57) മരിച്ചത്. ‘ദീപിക’ തൊടുപുഴ ബിസിനസ് മാനേജരായിരുന്നു. ഭരണങ്ങാനം ഇടപ്പാടിയില്‍ തിങ്കളാഴ്ച രാത്രി 7.30നായിരുന്നു അപകടം. ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11ഓടെ മരിച്ചു. പാലായില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ഇടപ്പാടിയില്‍ ജിയോ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെടുകയായിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മണിയംകുന്ന് തിരുഹൃദയ പള്ളി സെമിത്തേരിയില്‍. ഭാര്യ: കടുത്തുരുത്തി മാമല കുടുംബാംഗം ഡോ. ലെനി ജിയോ (അധ്യാപിക, മംഗളം എന്‍ജിനീയറിങ് കോളജ്, ഏറ്റുമാനൂര്‍). മക്കള്‍: മേഘ (ആര്.ഐ.ടി, പാമ്പാടി), വര്‍ഷ (അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ്, കാഞ്ഞിരപ്പള്ളി), ആകാശ് (ചാവറ പബ്ലിക് സ്കൂള്‍, പാലാ).