ചേരാനല്ലൂർ: വലിയവീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ ഭാര്യ സൈനബ (95) നിര്യാതയായി. ഇടപ്പള്ളി ചവിട്ടിത്തറ കുടുംബാംഗമാണ്. മക്കൾ: ഐഷ, സീതി (റിട്ട. കെ.എസ്.ആർ.ടി.സി), ഫാത്തിമ, ഖദീജ, അബ്ദുൽസ്സമദ് മൗലവി അൽ കൗസരി (ജാമിഅ കൗസരിയ്യ, എടത്തല), നഫീസ, സകീന, അബ്ദുൽ ലത്തീഫ് (മുസ്ലിം ലീഗ് എറണാകുളം മണ്ഡലം ട്രഷറർ), അബ്ദുൽ റഹീം മൗലവി അൽബാഖവി. മരുമക്കൾ: പരേതനായ അബ്ദുൽ ഖാദർ, സഫിയ, പരേതനായ അബൂബക്കർ, പരേതനായ ഉമർ, ഷാഹിദ, പരീത്, ഹസീന, ഖദീജ.