മങ്കട: റിട്ട. പ്രധാനാധ്യാപകൻ വെള്ളില ആയിരനാഴിപ്പടിയിലെ പുതുമനമഠം ശ്രീകോവിൽ വീട്ടിൽ ത്രിവിക്രമൻ എമ്പ്രാന്തിരി (ത്രിവിക്രമൻ മാസ്റ്റർ- 70) നിര്യാതനായി. വെള്ളില, വടക്കാങ്ങര പോത്തുകുണ്ട്, വള്ളിക്കാപ്പറ്റ എന്നീ ഗവ. എൽപി സ്കൂളുകളിൽ ദീർഘകാലം അധ്യാപകനായിരുന്നു. ഭാര്യ: രാധ (റിട്ട. പ്രധാനാധ്യാപിക). മക്കൾ: വിമൽരാജ് (വില്ലേജ് ഓഫിസർ, കിഫ്ബി മലപ്പുറം), വിദ്യ. മരുമക്കൾ: ആശ, കൃഷ്ണപ്രസാദ് (മണ്ണാർക്കാട്).