പുളിക്കല്‍: വലിയപറമ്പ് സലഫി മസ്ജിദ് പ്രസിഡന്റ് വലിയപറമ്പ് പീടികക്കണ്ടി കീടക്കാടന്‍ മമ്മദ് ഹാജി (86) നിര്യാതനായി. പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. കീടക്കാടന്‍ കുടുംബ സമിതി പ്രസിഡന്റ്, ഉണ്ണിയത്തി പറമ്പ് ജലനിധി കുടിവെള്ള സമിതി ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: പാത്തുമ്മുണ്ണി. മക്കള്‍: മുഹമ്മദ് ജലാല്‍, അബൂബക്കര്‍ സിദ്ദീഖ്, ആയിശ ബീവി, അസ്മ, പരേതനായ അബ്ദുല്‍ മജീദ്. മരുമക്കള്‍: അഹമ്മദ് കുട്ടി, സൈതലവി മാസ്റ്റര്‍, ബുഷ്റ, ഷാക്കിറ, ഖൈറുന്നിസ. സഹോദരങ്ങള്‍: അബൂബക്കര്‍ മൗലവി (കെ.എന്‍.എം മര്‍കസുദ്ദഅ്വ സംസ്ഥാന വൈസ് പ്രസിഡന്റ്), അബ്ദുല്ല മൗലവി, അബ്ദുറഹ്മാന് മൗലവി, അബ്ദുല്‍ ഖാദര്‍, ഫാത്തിമ.