ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി പ്രയാർ ഇളയിടത്തുശ്ശേരിൽ വീട്ടിൽ ഇ.എ. തോമസ് (73) നിര്യാതനായി. മാർത്തോമ സഭ ചെങ്ങന്നൂർ -മാവേലിക്കര ഭദ്രാസനത്തിന്റെ ആറാട്ടുപുഴയിലെ തരംഗം മിഷൻ സെന്ററിൽ പാലിയേറ്റിവ് കെയർ പ്രവർത്തകനും ജറൂസലം മാർത്തോമ ഇടവക മുൻ സെക്രട്ടറിയും ആയിരുന്നു. ഭാര്യ: വെണ്ണിക്കുളം മലയിൽ ജോയി ജോൺ (റിട്ട. പ്രധാനാധ്യാപിക, വെണ്ണിക്കുളം ശാലേം യു.പി.എസ്). മക്കൾ: ടോണി തോമസ് (ഈസ്റ്റേൺ കമ്പനി, അടിമാലി), ജോൺസി തോമസ് (സെന്റ് തോമസ് കോളജ്, കോഴഞ്ചേരി). മരുമകൾ: കോഴഞ്ചേരി മുരുപ്പേൽ പ്രീത എൽസി ടോണി (അധ്യാപിക, മാർത്തോമ സീനിയർ സെക്കൻഡറി സ്കൂൾ, കോഴഞ്ചേരി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് പ്രയാർ ജറൂസലം മാർത്തോമ പള്ളി സെമിത്തേരിയിൽ.