മാന്നാർ: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കുരട്ടിക്കാട് ചെറുതാല വീട്ടിൽ എൻ.കെ. കുട്ടൻ നായരുടെ ഭാര്യ ഇ. സരസ്വതി അമ്മ (80) നിര്യാതയായി. വേലിക്കര കല്ലുമല ഉമ്പർനാട് വിളയിൽ കുടുംബാംഗമാണ്. മക്കൾ: മധുസൂദനൻ നായർ (യു.എസ്.എ), കൃഷ്ണകുമാർ (സുന്ദരൻ), രാജേശ്വരി, രാധാകൃഷ്ണൻ (ബംഗളൂരു). മരുമക്കൾ: വിജയലക്ഷ്മി (അധ്യാപിക, യു.പി.എസ്, ഉമ്പർനാട്), ശ്രീലേഖ (അധ്യാപിക, എൻ.എസ്.ജി.എച്ച്.എസ്, മാന്നാർ), ശങ്കരപിള്ള, മഞ്ജു (മാർസ്ലീവ ഹോസ്പിറ്റൽ, പാലാ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.