മഞ്ചേരി: മൈഗുരുഡ് ഗൂഢഭാഷയുടെ ആചാര്യൻ ഇരുമ്പഴി തോരപ്പപാറ തോരപ്പ മുഹമ്മദ് (74) നിര്യാതനായി.1921ലെ മലബാർ സമരകാലത്ത് ഉപയോഗിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഭാഷയാണ് മൈഗുരുഡ്. മലബാറിന്റെ ഗൂഢ ഭാഷയെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഇന്ന് ജീവിച്ചിക്കുന്നവരിൽ ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന പ്രായം കൂടിയ വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം.ഭാര്യ: കുഞ്ഞാച്ചുമ്മ (പള്ളിപ്പുറം). മക്കൾ: ഹനീഫ, അബ്ദുൽ ജലീൽ, മജീദ്, ആസ്യ, സമീറ. മരുമക്കൾ: ആസ്യ (പടിഞ്ഞാറ്റുമുറി), മുബീന (ചേപ്പൂർ), അഫീഫ (കാട്ടുങ്ങൽ) ഇബ്രാഹിം (പൊൻമള), അബ്ദുൽ സലിം (വള്ളുവമ്പ്രം). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് തെക്കുംമുറി ജലാലിയ മസ്ജിദ് ഖബർസ്ഥാനിൽ.