മൈലപ്പുറം: കോട്ടക്കൽ പുത്തൂർ സ്വദേശി കല്ലങ്ങാട്ട് കുഴിയിൽ ബിരിയുമ്മ (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പൂളക്കണ്ണി അലവി ഹാജി. (റിട്ട. ഡിവിഷനൽ അക്കൗണ്ടന്റ്). മക്കൾ: അഹമ്മദ് മുസ്തഫ (അബൂദബി), അബ്ദുൽ സലീം, അബ്ദുറശീദ് (ദുബൈ), അനീസ് ബാബു, സുബൈദ, ജമീല (റിട്ട. അധ്യാപിക), ആരിഫ. മരുമക്കൾ: ആബിദ വറ്റലൂർ, സുബൈദ കുന്നുമ്മൽ, സുമീറ വള്ളുവമ്പ്രം, ആരിഫ കോഡൂർ, മുഹമ്മദലി മൈലപ്പുറം (റിട്ട. എം.ആർ.സി), മീരാൻ അലി മാസ്റ്റർ മൊറയൂർ, പരേതനായ മരക്കാർ മാസ്റ്റർ വള്ളുവമ്പ്രം. ജനാസ നമസ്കാരം ശനിയാഴ്ച രാവിലെ 10ന് മൈലപ്പുറം ജുമാമസ്ജിദില്‍.