കോതമംഗലം: പെരിയാർവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഊന്നുകൽ ഉപ്പുകുളം മല്ലപ്പിള്ളി സുധീഷ് - ലിപ ദമ്പതികളുടെ മകൻ അഭിജിത്താണ് (19) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് കൂട്ടുകാരോടൊപ്പം ഭൂതത്താൻകെട്ടിനുസമീപം ചെമ്മീൻകുത്തിൽ പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയത്. ചുഴിയിൽപെട്ട അഭിജിത്തിനെ രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൂടയുള്ളവരുടെ ബഹളം കേട്ട് എത്തിയ നാട്ടുകാർ അഭിജിത്തിനെ മുങ്ങിയെടുക്കുകയായിരുന്നു. മൃതദേഹം ധർമഗിരി ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: അക്ഷയ്