വരാപ്പുഴ: സി.പി.ഐ എറണാകുളം ജില്ല കൗൺസിൽ അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ല പ്രസിഡന്റുമായ വരാപ്പുഴ ചിറക്കകം തൈപ്പുര ഹൗസിൽ ടി.എൻ. സോമൻ (70) നിര്യാതനായി. സി.പി.ഐ ആലുവ മുൻ മണ്ഡലം സെക്രട്ടറിയാണ്. ഭാര്യ: സ്റ്റെല്ല (കേരള മഹിള സംഘം ജില്ല കമ്മിറ്റി). മക്കൾ: സുധീർദാസ്, ടി.എസ്. സ്റ്റാലിൻ. മരുമക്കൾ: സിജി, ഗായത്രി. മൃതദേഹം ശനിയാഴ്ച്ച രാവിലെ എട്ട് മുതൽ 10 വരെ സി.പി.ഐ ആലുവ പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചേരാനല്ലൂർ പൊതുശ്മശാനത്തിൽ.