കൊച്ചി: സ്വകാര്യ ആശുപത്രിയിലെ വനിത ഡോക്ടറെ ഫ്ലാറ്റിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോയിപ്രം പുല്ലാട് കുളത്തുമ്മാട്ടക്കല്‍ ബെത്സേദ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകള്‍ രേഷ്മ ആന്‍ എബ്രഹാമാണ് (27) മരിച്ചത്. 14ാം നിലയില്‍നിന്നാണ് വീണത്. ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടറാണ് മരിച്ച രേഷ്മ. ശനിയാഴ്ച വൈകീട്ട് മൂന്നിന് താമസസ്ഥലമായ ചിറ്റൂരിലെ ഫ്ലാറ്റിന്റെ 14ാം നിലയില്‍നിന്ന് വീഴുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.