കുറുമുള്ളൂർ: മാഞ്ഞൂർ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക പഴൂപ്പറമ്പിൽ പി.ജെ. വർക്കിയുടെ ഭാര്യ സി. മറിയാമ്മ വർക്കി (88) നിര്യാതയായി. ഏറ്റുമാനൂർ കുഴുക്കോട്ടായിൽ കുടുംബാംഗമാണ്. മക്കൾ: ജോഷി ജോർജ്, ഷാജി ജോർജ് (ഇരുവരും യു.എസ്.എ), ജെസി ജോർജ് (ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ -ജനറൽ ആശുപത്രി, പാലാ). മരുമക്കൾ: ഹെലൻ ജോഷി പൂവത്തിങ്കൽ, ചിറ്റൂർ (യു.എസ്.എ), ജെസ്സി ഷാജി വടക്കുംചേരിയിൽ, മാള (ഇരുവരും യു.എസ്.എ), മാത്യു ചെറിയാൻ പനച്ചിക്കൽ, വെട്ടിമുകൾ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളി സെമിത്തേരിയിൽ.