പെരുമ്പാവൂർ: മലയിടംതുരുത്ത് മാളിയേക്കൽ വീട്ടിൽ അബ്ദുൽ ഗഫൂർ (വട്ടപ്പള്ളി ഗഫൂർ -85) നിര്യാതനായി. ഐഷാബീഗം, റംലാബീഗം അടക്കം നിരവധി കാഥികർക്കും മാപ്പിളപ്പാട്ടുകാർക്കും വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അവസാനകാലം സ്വകാര്യ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ആലപ്പുഴയിലെ വട്ടപ്പള്ളിയിൽ അബ്ദുവിന്റെയും ആസ്യ ഉമ്മയുടെയും മകനായിരുന്നു. 30 വർഷം മുമ്പാണ് മലയിടംതുരുത്തിലേക്ക് താമസം മാറിയത്. 2016ലെ ‘വാരാദ്യമാധ്യമ’ത്തിൽ ഇദ്ദേഹത്തിന്റെ ജീവിതകഥ പ്രസിദ്ധീകരിച്ചിരുന്നു. ഭാര്യ: പരേതയായ സൈനബ. മക്കൾ: അനസ്, ഷബ്ന, ഷെമീം, ഫൗസിയ. മരുമക്കൾ: ഹഫ്സീന, ദിറാർ, മീതീൻകുട്ടി, മൻസൂർ.