കടുത്തുരുത്തി: മാന്നാർ കനവ് വീട്ടിൽ ആനന്ദ് രാജിന്റെ ഭാര്യ ഓമന വാവ (56) നിര്യാതയായി. കോട്ടയം ജില്ല കൗൺസിൽ കടുത്തുരുത്തി ഡിവിഷൻ മെംബർ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കടുത്തുരുത്തി സഹകരണ ആശുപത്രി ഭരണസമിതി അംഗവും കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് വൈസ് ചെയർപേഴ്സനും കേരള കോൺഗ്രസ് (എം) ജില്ല കമ്മിറ്റി അംഗവും ആയിരുന്നു. മക്കൾ: അമൽ കെ. ആനന്ദ്, അഭിജിത് കെ. ആനന്ദ്, അഭിനവ് കെ. ആനന്ദ്.