കേരളശ്ശേരി: പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു. കുണ്ടളശ്ശേരി നെടുമ്പുള്ളിത്തൊടി വീട്ടിൽ എൻ.വി. ഭാസ്കരൻ (59) ആണ് വെള്ളിയാഴ്ച രാത്രി എട്ടരക്ക് പാലക്കാട് ജില്ല ആശുപത്രിയിൽ മരിച്ചത്. നിർമാണ തൊഴിലാളിയും സി.പി.എം കുണ്ടളശ്ശേരി ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. തിങ്കളാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുളിച്ചൊരുങ്ങി സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുന്ന വഴിയിൽ കുട്ടമ്പാടം റോഡിൽ വെച്ച് രാത്രി ഏഴരക്കാണ് പാമ്പുകടിയേറ്റത്. ഭാര്യ: ഗീത.മക്കൾ: സുജിത്, ശ്രീജിത്ത്, ശ്രീജ. മരുമകൻ: സൂരജ്. ശനിയാഴ്ച പൊതുദർശനത്തിന് ശേഷം ഐവർമoത്തിൽ സംസ്കരിച്ചു.